?????? ???????, ?????????? ???????? ?. ?????? ???? ???????

കോവിഡ്​ ദുരിതാശ്വാസത്തി​​െൻറ പേരിൽ തർക്കം; രജനി ആരാധകൻ വിജയ്​ ആരാധകനെ കൊലപ്പെടുത്തി

ചെന്നൈ: കോവിഡ്​ ദുരിതാശ്വാസത്തിൽ വിജയും രജനീകാന്തും നൽകിയ സംഭാവനയുമായി ബന്ധപ്പെട്ട്​ സുഹൃത്തുക്കൾ തമ്മിൽ നടന്ന തർക്കം കലാശിച്ചത്​ കൊലപാതകത്തിൽ. കോവിഡ് പ്രതിരോധത്തിനായി ഇരുതാരങ്ങളും വലിയ സംഭാവനകള്‍ നല്‍കിയിരുന്ന ു. എന്നാല്‍, സംഭാവനകളുടെ കണക്കുകളിലാണ്​ തർക്കം നടന്നത്​. ആരാണ്​ കൂടുതൽ തുക നൽകിയത്​ എന്ന വിഷയത്തിൽ ഇരുവരും തർക ്കിച്ച്​ അത്​ വിജയ്​ ആരാധക​​​െൻറ കൊലയിലേക്ക്​ നയിക്കുകയായിരുന്നു.

ചെന്നൈയിലെ മാരക്കാനത്താണ് സംഭവം നടന്നത്. രജനികാന്ത് ആരാധകനായ എ. ദിനേശ് ബാബുവാണ് (22) വിജയ് ആരാധകനായ യുവരാജിനെ (22) കൊലപ്പെടുത്തിയത്. ഇരുവരും അയല്‍ വീട്ടില്‍ താമസിക്കുന്നവരും സുഹൃത്തുക്കളുമായിരുന്നു. മൃതശരീരം പുതുച്ചേരി സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് അയച്ചിട്ടുണ്ട്. ദിനേശ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്​.

തർക്കത്തിനിടെ ദിനേശ്​ ബാബു യുവരാജിനെ തള്ളി താഴെയിട്ടതാണ് ഇരുവരും തമ്മിലുള്ള കയ്യാങ്കളിയിലേക്ക്​ നീങ്ങിയത്​. സംഭവത്തി​​െൻറ ഞെട്ടലിലാണ്​ ഇരുവരുടെ കുടുംബങ്ങളും നാട്ടുകാരും.

Tags:    
News Summary - Rajinikanth fan kills Vijay fan due to fight over coronavirus relief funds-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.