Posted On
date_range Updated On
date_range ഒരു ഭാഷയും അടിച്ചേൽപ്പിക്കാനാവില്ല -രജനീകാന്ത്
ചെന്നൈ: ഒരു ഭാഷയും അടിച്ചേൽപ്പിക്കാനാവില്ലെന്ന് തമിഴ് സൂപ്പർതാരം രജനീകാന്ത്. ദക്ഷിണേന്ത്യയും ഉത്തരേന്ത് യയും പൊതുവായ ഒരു ഭാഷയെ അംഗീകരിക്കില്ലെന്നും രജനീകാന്ത് വ്യക്തമാക്കി.
രാജ്യത്തിൻെറ വികസനത്തിന് ഏകീകൃത ഭാഷ നല്ലതാണ്. പക്ഷേ ഇന്ത്യക്ക് അത്തരത്തിൽ ഏകീകൃതമായ ഭാഷയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദി ദിനാചരണ ദിവസം ഒരു രാജ്യം ഒരു ഭാഷ മുദ്രവാക്യവുമായി അമിത് ഷാ രംഗത്തെത്തിയിരുന്നു. രാജ്യത്തിനൊന്നാകെ ഒരു ഭാഷ വേണമെന്നും ലോകത്തിന് മുന്നിൽ ഇന്ത്യയുടെ സത്വമായി അത് മാറണമെന്നുമായിരുന്നു അമിത് ഷായുടെ പ്രസ്താവന. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.