Posted On
date_range Updated On
date_range രജനീകാന്ത് ആരോഗ്യ പരിശോധനക്കായി അമേരിക്കയിൽ
മുംബൈ: തമിഴ് സൂപ്പർതാരം രജനീകാന്ത് ആരോഗ്യ പരിശോധനക്കായി അമേരിക്കയിൽ. പുതിയ ചിത്രമായ കാര കരികാലെൻറ ലൊക്കേഷനിൽ നിന്ന് താരം ആരോഗ്യ പരിശോധനത്തിനായി അമേരിക്കയിലേക്ക് പോയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ചയായിരുന്നു പുതിയ ചിത്രമായ കാല കരികാലെൻറ ഷൂട്ടിങിനായി രജനി ചെന്നൈയിൽ നിന്ന് മുംബൈയിലെത്തിയത്.
കുറേ മാസങ്ങളായി രജനിയുടെ രാഷ്ട്രീയ പ്രവേശനമാണ് തമിഴ്നാട്ടിലെ പ്രധാനപ്പെട്ട ചർച്ച വിഷയം. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാർത്തകൾ സ്ഥിരീകരിക്കാനോ നിരാകരിക്കാനോ രജനി ഇതുവരെ തയാറായിട്ടില്ല. രാഷ്ട്രീയ പ്രവേശമുണ്ടാവുകയാണെങ്കിൽ അക്കാര്യം അപ്പോൾ എല്ലാവരെയും അറിയിക്കുമെന്നാണ് സൂപ്പർതാരത്തിെൻറ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.