Posted On
date_range Updated On
date_range ത്രില്ലടിപ്പിക്കാൻ വീണ്ടും മിഷ്കിൻ; സൈക്കോ ടീസറെത്തി
ത്രില്ലറുകളിലൂടെ പ്രേക്ഷകരെ ഒരുപാട് തവണ മുൾമുനയിൽ നിർത്തിയ സംവിധായകൻ മിഷ്കിൻെറ പുതിയ ചിത്രം സൈക്കോയുടെ ടീസറെത്തി. തുപ്പറിവാളന് ശേഷം മിഷ്കിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൈക്കോ. പ്രേക്ഷകരെ പേടിപ്പെടുത്തുന്ന രംഗങ്ങളാൽ സമ്പന്നമാണ് സൈക്കോയുമെന്ന് സൂചന നൽകുന്നതാണ് ടീസർ.
ഉദയനിധി സ്റ്റാലിൻ, അദിഥി റാവു ഹൈദരി, നിത്യ മേനോൻ, റാം തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇളയരാജയാണ് സംഗീതം. തിരക്കഥ മിഷ്കിൻ. നവംബർ അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.