Posted On
date_range Updated On
date_range മഹേഷിെൻറ പ്രതികാരം: ഉദയനിധിയുടെ പ്രകടനം ഫഹദിനേക്കാൾ മികച്ചത്- പ്രിയദർശൻ
മഹേഷ് പ്രതികാരം എന്ന ചിത്രത്തിെൻറ തമിഴ് റീമേക്കിൽ ഉദയനിധി സ്റ്റാലിൻ ഫഹദ് ഫാസിലിനേക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് സംവിധായകൻ പ്രിയദർശൻ. ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രിയദർശൻ ഇക്കാര്യം പറഞ്ഞത്. തമിഴ് സംവിധായകനും സിനിമയിൽ സ്റ്റാലിെൻറ അച്ഛൻ വേഷം കൈകാര്യം ചെയ്ത ജെ. മഹീന്ദ്രയാണ് തന്നോട് ഇക്കാര്യം ആദ്യം പറഞ്ഞതെന്നും പ്രിയൻ വെളിപ്പെടുത്തി.
ചിത്രത്തിലെ ഉദയനിധി സ്റ്റാലിെൻറ സ്വാഭാവിക അഭിനയത്തെയും പ്രിയൻ പുകഴ്ത്തി. ചിത്രത്തിൽ ഒന്നോ രണ്ടോ രംഗങ്ങളിൽ മാത്രമാണ് സ്റ്റാലിൻ അഭിനയിച്ചതായി തോന്നിയത്. ബാക്കി രംഗങ്ങളിലെല്ലാം അനായാസം പെരുമാറുകയായിരിന്നു അദ്ദേഹം. കഥാപാത്രം ചെയ്യാൻ ഉദയനിധി സ്റ്റാലിൻ അല്ലാതെ മറ്റാരെയും തനിക്ക് കാണാൻ കഴിയുന്നില്ലെന്ന് പ്രിയദർശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.