റോട്ടർഡാമും ഷാങ്​ഹായും കടന്ന്​ പേരൻപ്​ ഗോവയിൽ

റോട്ടർഡാം അന്താരാഷ്​ട്ര ചലച്ചിത്രോത്സവത്തിലും ഏഷ്യൻ ഒാസ്​കറായ ഷാങ്​ഹായ് ഫിലിം ഫെസ്റ്റിവലിലും മികച്ച അഭിപ്രായം നേടിയ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പേരൻപ്​ ആദ്യമായി ഇന്ത്യയിൽ പ്രദർശിപ്പിക്കാനൊരുങ്ങുന്നു. നവംബർ 20 മുതൽ 28 വരെ നടക്കുന്ന ഗോവൻ ചലച്ചിത്ര മേളയിൽ 25ാം തീയതി പേരൻപ്​ പ്രദർശിപ്പിക്കും.

റാം സംവിധാനം ചെയ്​ത പേരൻപ്​ പി.എൽ തേനപ്പനാണ്​ നിർമിച്ചിരിക്കുന്നത്​. അഞ്​ജലിയാണ്​ നായികയായി എത്തുന്നത്​. തങ്കമീൻകൾ എന്ന റാം ചിത്രത്തിലൂടെ ദേശീയ പുരസ്​കാരം നേടിയ സാധന സർഗം, ട്രാൻസ്​ജെൻഡറായ അഞ്​ജലി അമീർ എന്നിവർ ചിത്രത്തിൽ പ്രധാന ​​േവഷം കൈകാര്യം ചെയ്യുന്നുണ്ട്​.

സമുദ്രക്കനിയും ചിത്രത്തി​​​​​െൻറ തമിഴ്​ പതിപ്പിൽ അഭിനയിക്കുന്നുണ്ട്​. സിദ്ധിഖും സുരാജ്​ വെഞ്ഞാറമൂടും മലയാള പതിപ്പിലുണ്ട്​. ശ്രീകർ പ്രസാദാണ്​ ചിത്രസംയോജനം. തേനി ഇൗഷ്വർ ഛായാഗ്രഹണം നിർവഹിക്കുന്നു. യുവാൻ ശങ്കർരാജയാണ്​ സംഗീതം. ചിത്രം വൈകാതെ തിയറ്ററുകളിലുമെത്തും.

Tags:    
News Summary - peranbu movie screening in gova film festival-movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.