മമ്മൂട്ടി പേരൻപിൽ അഭിനയിച്ചത്​ പ്രതിഫലം വാങ്ങാതെയെന്ന്​ നിർമാതാവ്

റാം സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം പേരൻപ്​ റിലീസിനൊരുങ്ങുകയാണ്​. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ അസാമാന്യ പ്രകടനവും കൂടെ ദേശീയ അവാർഡ്​ ജേതാവ്​ കൂടിയായ സാധനയുടെ ഗംഭീര അഭിനയവും നേരിൽ കാണാൻ തമിഴ്​ പ്രേക്ഷകരെയെന്നപോലെ മലയാളികളും വലിയ കാത്തിരിപ്പിലാണ്​. എന്നാൽ പേരൻപിനെ കുറിച്ച്​ വന്ന ഏറ്റവും പുതിയ വാർത്തയാണ്​ ഇപ്പോൾ സൈബർ ലോകം കീഴടക്കുന്നത്​.

മാസങ്ങളോളം ഷൂട്ട്​ നീണ്ടുപോയ പേരൻപിൽ മമ്മൂട്ടി പ്രതിഫലം വാങ്ങാതെയാണ്​ അഭിനയിച്ചതെന്ന വെളിപ്പെടുത്തലുമായി നിർമാതാവ്​ പി.എൽ തേനപ്പനെത്തി. ചിത്രത്തിന്​ വിദേശ രാജ്യങ്ങളിലടക്കം റിലീസ്​ സ​െൻററുകൾ ലഭിച്ചതും ഇത്രയും വലിയ വരവേൽപ്​ ലഭിക്കാൻ പോകുന്നതും മമ്മൂട്ടി കാരണമാണ്​. താൻ തന്നെയാണോ ഇൗ ചിത്രം ഒരുക്കിയത്​ എന്ന സംശയത്തിലാണ്​ ഇപ്പോഴുള്ളത്​. ചിത്രത്തിൽ ഒരു പ്രതിഫലം പോലും വാങ്ങാതെയാണ്​ താരം അഭിനയിച്ചതെന്നും തേനപ്പൻ പറഞ്ഞു.

സീ തമിഴിൽ സംപ്രേക്ഷണം ചെയ്​ത പ്രത്യേക ടോക്​ഷോയിലാണ് നിർമാതാവ്​ ആ രഹസ്യം​ വെളിപ്പെടുത്തിയത്​. ഇത്​ കേട്ട അവതാരിക അത്ഭുതത്തോട മമ്മൂട്ടിയോട് കാശ് വാങ്ങാതിരിക്കാനുള്ള കാരണം ആരായുകയായിരുന്നു. അതിന്​ മമ്മൂട്ടിയുടെ മറുപടി -എല്ലാ പടവും കാശിന് വേണ്ടി മാത്രം ചെയ്യാന്‍ പറ്റില്ലല്ലോ എന്നായിരുന്നു. നിറഞ്ഞ കരഘോഷത്തോടെയാണ്​ തമിഴ്​ പ്രേക്ഷകർ മമ്മൂട്ടിയുടെ പ്രതികരണത്തെ സ്വീകരിച്ചത്​.

Full View
Tags:    
News Summary - peranbu-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.