നിവിൻ പോളി തമിഴ് ചിത്രം ​'റിച്ചി'യുടെ ടീസറെത്തി

നിവിന്‍ പോളി നായകനാകുന്ന  തമിഴ് ചിത്രം 'റിച്ചി'യുടെ ടീസർ പുറത്തിറങ്ങി. നിവിനെ കൂടാതെ നടരാജന്‍ സുബ്രഹ്മണ്യം, ശ്രദ്ധ ശ്രീനാഥ് എന്നിവരും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റക്ഷിത്ത് ഷെട്ടി തിരക്കഥ രചിച്ച 'റിച്ചി' സംവിധാനം ചെയ്യുന്നത് ഗൗതം രാമചന്ദ്രനാണ്. രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ​​'ഉല്‍ടവറാ കണ്ടെന്‍തെ' എന്ന കന്നഡ ചിത്രത്തിന്‍റെ തമിഴ് റീമേക്കാണിത്.

നിവിന്‍ പോളി ചിത്രമായ ​'നേരം' മലയാളത്തിലും തമിഴിലും റിലീസ് ചെയ്യുകയും മികച്ച പ്രതികരണം നേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നിവിന്‍ ചിത്രമായ 'പ്രേമം' തമിഴ് പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ടോളിവുഡിൽ തരംഗമായി മാറുകയും ചെയ്തു. മികച്ച വിജയങ്ങൾക്ക് ശേഷമാണ് റിച്ചി എന്ന മുഴുനീള തമിഴ് ചിത്രവുമായി നിവിൻ എത്തുന്നത്.

കന്നഡ പതിപ്പിൽ റക്ഷിത്ത് ഷെട്ടി തന്നെയാണ് റിച്ചി എന്ന കഥാപാത്രത്തെ വെള്ളിത്തിരയിൽ എത്തിച്ചത്. 'സാന്താ മറിയ അവര്‍ഗള്‍' എന്ന് പേരിട്ടിരുന്ന ചിത്രം അവസാന നിമിഷം റിച്ചി എന്നാക്കി മാറ്റുകയായിരുന്നു. മേയ് 12ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം.

Full View
Tags:    
News Summary - Nivin Pauly's first Tamil film 'Richie' Official Teaser, Rakshit, gautham ramachandran,Ulidavaru Kandanthe, Natarajan Subramaniam, Ashok Selvan, Shraddha Srinath, Lakshmi Priyaa Chandramouli, Prakash Raj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.