Posted On
date_range Updated On
date_range നയൻസ് ഇരട്ട വേഷത്തിൽ; ഐറയുടെ സസ്പെൻസ് ടീസർ
തെന്നിന്ത്യൻ സൂപ്പർ താരം നയന്‍താര ഇരട്ട വേഷത്തിൽ അഭിനയിക്കുന്ന ചിത്രം ഐറയുടെ ടീസർ പുറത്ത്. ന്യൂ, ഒാൾഡ് ഗെറ്റപ ്പുകളിൽ ശക്തമായ കഥാപാത്രങ്ങളെ ആണ് നയൻസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
നേരത്തെ പുറത്തിറങ്ങിയ മായ എന്ന ഹൊ റർ ചിത്രത്തിന് സമാനമായ നയൻസ് ചിത്രമാണ് ഐറ. സര്‍ജുന്‍ കെ.എം സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലും തെലുങ്കിലുമായി കെ.ജെ.ആർ സ്റ്റുഡിയോ നിർമ്മിക്കുന്നത്.
കലൈഅരശൻ, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. താമരയുടെ വരികൾക്ക് കെ.എസ് സുന്ദരമൂർത്തി സംഗീതം നൽകിയ ഗാനങ്ങൾ പത്മപ്രിയ രാഘവനാണ് ആലപിച്ചത്. വലിയ ചർച്ചകൾക്ക് വഴിവെച്ച മാ, ലക്ഷ്മി തുടങ്ങിയ സിനിമയുടെ സംവിധായകനാണ് സര്‍ജുന്‍.
കോലമാവ് കോകില, ഇമൈകൾ നൊടികൾ എന്നീ സമീപകാല നയൻതാര ചിത്രങ്ങൾ സൂപ്പർ ഹിറ്റുകളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.