Posted On
date_range Updated On
date_range സിനിമാ മേഖലയിലെ ജീവനക്കാർക്കായി നയൻതാരയുടെ 20 ലക്ഷം
ചെന്നൈ: ലോക്ഡൗണുമായി ബന്ധപ്പെട്ട് തൊഴിൽ നഷ്ടവും ദുരിതവും അനുഭവിക്കുന്ന സിനിമാ േമഖലയിലെ ജീവനക്കാർക്ക ായി തെന്നിന്ത്യൻ നടി നയൻതാര 20 ലക്ഷം നൽകി. ദിവസക്കൂലിക്കാരും മറ്റുമായ തൊഴിലാളികളെ സഹായിക്കാനായി ഫിലീം എംേപ്ലായീസ് ഫെഡറേഷൻ ഒാഫ് സൗത്ത് ഇന്ത്യക്കാണ് (എഫ്.ഇ.എഫ്.എസ്.െഎ) താരം പണം നൽകിയത്.
രജനീകാന്ത്, വിജയ് സേതുപതി, സൂര്യ തുടങ്ങിയ താരങ്ങളും നേരത്തെ സംഭാവന നൽകിയിരുന്നു. ലോക്ഡൗൺ കാലത്ത് ഭക്ഷണവും മറ്റും നൽകാനായി നിരവധി താരങ്ങൾ സന്നദ്ധത അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.