കാർത്തിക് സുബ്ബരാജിന്‍റെ രജനികാന്ത് ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദീഖിയും

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രത്തിൽ ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദീഖിയും. നിർമാതാക്കളായ സൺ പിക്ചേഴ്സാണ് ഇക്കാര്യം അറിയിച്ചത്. നായികയായി സിമ്രാനും ചിത്രത്തിലഭിനയിക്കും. ചിത്രത്തിൽ മക്കൾ സെൽവൻ വിജയ് സേതുപതിയുമുണ്ടെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. 

നവാസുദ്ദീൻ സിദ്ദീഖിയും സിമ്രാനും സൺ പിക്ചേഴ്സിന്‍റെ പുതിയ ചിത്രത്തിൽ അഭിനയിക്കുമെന്ന വാർത്ത സന്തോഷത്തോടെ ഏവരെയും അറിയിക്കുന്നുവെന്നാണ് ട്വീറ്റ്.

നവാസുദ്ദീൻ സിദ്ദീഖി ആദ്യമായാണ് ഒരു തമിഴ് ചിത്രത്തിൽ വേഷമിടുന്നത്. ഇവരെ കൂടാതെ ബോബി സിൻഹ, സാനന്ദ് റെഡ്ഢി, മേഘ ആകാഷ് എന്നിവരും വേഷമിടുന്നുണ്ട്. 

ഹിറ്റ് ചിത്രങ്ങളായ പിസ, ജിഗർതാണ്ട, ഇരൈവി  എന്നിവക്ക് ശേഷമാണ് കാർത്തിക്ക് രജനീകാന്തിനെ നായകനാക്കി ചിത്രമൊരുക്കുന്നത്. 

Tags:    
News Summary - Nawazuddin Siddiqui To Make Tamil Debut With Rajinikanth's Film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.