സർക്കാറിലെ വിവാദരംഗങ്ങൾ ഒഴിവാക്കാമെന്ന്​ അണിയറ​പ്രവർത്തകർ

​െചന്നൈ: തമിഴ്​നടൻ വിജയ്​ നായകനാവുന്ന ചിത്രം സർക്കാറിലെ വിവാദരംഗങ്ങൾ ഒഴിവാക്കാമെന്ന്​ സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചതായി റിപ്പോർട്ട്​. വിവാദരംഗങ്ങൾ ഒഴിവാക്കി ചിത്രം വീണ്ടും സെൻസർ ചെയ്യാൻ അപേക്ഷ സമർപ്പിക്കുമെന്നാണ്​ വിവരം. അതേസമയം, ഇതുമായി ബന്ധപ്പെട്ട്​ ചിത്രത്തി​​െൻറ സംവിധായകൻ എ.ആർ മുരകദോസ്​ ​​മദ്രാസ്​ ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്​.

സർക്കാർ സിനിമയിലെ ഗാനരംഗത്തിൽ എ.​െഎ.എ.ഡി.എം.കെ സർക്കാറിനെ വിമർശിക്കുന്ന രംഗങ്ങൾ ഉൾപ്പെടുത്തിയിരുന്നു. സർക്കാർ നൽകിയ സൗജന്യ ഗൃഹോപകരണങ്ങൾ തീയിലെറിയുന്നതയിരുന്നു രംഗങ്ങൾ. ഇത്തരം സീനുകൾ തമിഴ്​നാട്​ മുൻ മുഖ്യമന്ത്രി ജയലളിതയെ അപമാനിക്കുന്നതാണെന്നാണ്​ എ.​െഎ.എ.ഡി.എം.കെയുടെ വാദം. ചിത്രത്തി​​െൻറ അണിയറക്കാർക്കെതിരെ തീവ്രവാദകുറ്റം ചുമത്തി കേസെടുക്കണമെന്നും എ.​െഎ.ഡി.എം.കെ ആവശ്യപ്പെടുന്നുണ്ട്​.

ദീപാവലി റിലീസായെത്തിയ വിജയ്​ ചിത്രം സർക്കാർ മികച്ച പ്രതികരണം നേടിയാണ്​ തിയേറ്ററുകളിൽ മുന്നേറുന്നത്​. ആദ്യത്തെ രണ്ട്​ ദിവസത്തിനുള്ളിൽ ചിത്രം 100 കോടി ക്ലബിൽ ഇടംപിടിച്ചുവെന്ന്​ ചിത്രത്തി​​െൻറ അണിയറ പ്രവർത്തകർ അവകാശപ്പെട്ടിരുന്നു.

Tags:    
News Summary - Movie Makers Reportedly Agree To Drop Scenes-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.