മാധവനും അനുഷ്ക ഷെട്ടിയും ഒന്നിക്കുന്ന പുതിയ ചിത്രമായ 'നിശ്ശബ്ദ'ത്തിൽ പ്രധാനവേഷത്തിൽ ഹോളിവുഡ് താരം മൈക്കൽ മാ ഡ്സണും. ഹോളിവുഡ് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ കിൽ ബിൽ, സ്പീഷ്യസ് തുടങ്ങിയ ചിത്രങ്ങളിലെ മാഡ്സണിന്‍റെ തകർപ്പൻ പ് രകടനം സിനിമാ ആരാധകർ മറക്കാനിടയില്ല. പൊലീസ് ക്യാപ്റ്റനായ റിച്ചാർഡ് ഡിക്കൻസ് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അ വതരിപ്പിക്കുന്നത്.
കാഴ്ചവൈകല്യമുള്ള ആന്തണി എന്ന സെലിബ്രിറ്റി ഗായകനായാണ് ചിത്രത്തിൽ മാധവൻ അഭിനയിക്കുന്നത്. തെന്നിന്ത്യന്‍ താര സുന്ദരി അനുഷ്‌ക ഷെട്ടിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹേമന്ദ് മധുക്കറാണ് ചിത്രം സംവിധാനം നിര്‍വ്വഹിക്കുന്നത്. ഒരു ഹൊറര്‍ സസ്‌പെന്‍സ് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. സാക്ഷി എന്ന ഊമയായ ചിത്രകാരിയായാണ് അനുഷ്‌കയുടെ കഥാപാത്രം. ചിത്രത്തി ടീസറും ട്രെയിലറും ഏറെ ശ്രദ്ധ നേടിയിരുന്നു.
'നിശബ്ദം' നിശബ്ദ ത്രില്ലറാണ്. ചിത്രത്തിനായി അനുഷ്കക്ക് ആംഗ്യഭാഷ പഠിക്കേണ്ടി വന്നിരുന്നു. ചിത്രം നിര്‍മ്മിക്കുന്നത് കോന ഫിലിം കോര്‍പ്പറേഷനും പീപ്പിള്‍ മീഡിയ ഫാക്ടറിയും ചേര്‍ന്നാണ്. മാധവനും അനുഷ്‌കയും മുൻപ് സുന്ദര്‍ സി സംവിധാനം ചെയ്ത റെന്‍ഡു എന്ന തമിഴ് ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളതാണ്. ഇപ്പോള്‍ 13 വര്‍ഷത്തിന് ശേഷമാണ് ഇവര്‍ രണ്ടുപേരും വീണ്ടും ഒരു ചിത്രത്തിനായി ഒരുമിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ഗോപി മോഹന്‍, കൊന വെങ്കട് ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ നാല് ഭാഷകളിലായാണ് ചിത്രം തീയേറ്ററുകളിലെത്താനായി ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.