??? ????, ???? ??????

മീ ടൂ: തമിഴ്​ സംവിധായകനെതിരെ അമലപോളും

ചെ​ന്നൈ: മീ ​ടൂ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ പ്ര​മു​ഖ ന​ടി അ​മ​ല​പോ​ളും. ത​മി​ഴ്​ സം​വി​ധാ​യ​ക​നാ​യ സു​സി ഗ​ണേ​ശ​നെ​തി​രെ വ​നി​ത സം​വി​ധാ​യി​ക ലീ​ന മ​ണി​മേ​ഖ​ല ഉ​ന്ന​യി​ച്ച ആ​ക്ഷേ​പ​ങ്ങ​ളെ പി​ന്തു​ണ​ച്ചാ​ണ്​ അ​മ​ല​പോ​ളും രം​ഗ​ത്തെ​ത്തി​യ​ത്. ‘തി​രു​ട്ടു​പ​യ​ലെ 2’ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ സു​സി ഗ​ണേ​ശ​ൻ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന്​ അ​മ​ല​പോ​ൾ ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു.

മ​നഃ​പൂ​ർ​വം ശ​രീ​ര​ത്തി​ൽ സ്​​പ​ർ​ശി​ക്കാ​ൻ സു​സി ഗ​ണേ​ശ​ൻ പ​ല​പ്പോ​ഴും ശ്ര​മി​ച്ചു. മി​ക്ക​പ്പോ​ഴും ദ്വ​യാ​ർ​ഥ പ്ര​യോ​ഗം ന​ട​ത്തി. ലൊ​ക്കേ​ഷ​നി​ൽ ഭ​യാ​ശ​ങ്ക​ക​ളോ​ടെ​യാ​ണ്​ നി​ന്ന​തെ​ന്നും അ​വ​ർ ​െവ​ളി​പ്പെ​ടു​ത്തി. സ്​​ത്രീ​ക​ളോ​ട്​ ബ​ഹു​മാ​ന​ത്തോ​ടെ പെ​രു​മാ​റാ​ൻ അ​റി​യാ​ത്ത​യാ​ളോ​ടൊ​പ്പം സ​ഹ സം​വി​ധാ​യി​ക​യെ​ന്ന നി​ല​യി​ൽ ലീ​ന എ​ത്ര​മാ​ത്രം ക​ഷ്​​ട​പ്പെ​ട്ടി​രി​ക്കു​മെ​ന്ന​ത്​ ത​നി​ക്ക്​ മ​ന​സ്സി​ലാ​ക്കാ​നാ​വും.

സ​മ​സ്​​ത മേ​ഖ​ല​ക​ളി​ലും സ്​​ത്രീ​ക​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള പീ​ഡ​ന​ങ്ങ​ൾ​ക്ക്​ ഇ​ര​യാ​വു​ന്നു​ണ്ട്. വ​നി​ത​ക​ളു​ടെ തൊ​ഴി​ൽ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്​ ഭ​ര​ണ​കൂ​ട​ങ്ങ​ളും ജു​ഡീ​ഷ്യ​റി​യും ചേ​ർ​ന്ന്​ നി​യ​മ​പ​ര​മാ​യ പ​രി​ര​ക്ഷ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും അ​മ​ല​പോ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. സു​സി ഗ​ണേ​ശ​ന്​ കീ​ഴി​ൽ ജോ​ലി ചെ​യ്യ​വെ കാ​റി​ൽ പീ​ഡ​ന​ശ്ര​മ​ങ്ങ​ൾ​ക്ക്​ ഇ​ര​യാ​യി​രു​ന്ന​താ​യി ലീ​ന മ​ണി​മേ​ഖ​ല ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ ​െവ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​ത്​ നി​ഷേ​ധി​ച്ച സു​സി ഗ​ണേ​ശ​ൻ ലീ​ന​ക്കെ​തി​രെ അ​പ​കീ​ർ​ത്തി കേ​സും ന​ൽ​കി.

Tags:    
News Summary - #metoo; amala paul against tamil director susi ganesh -movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.