Posted On
date_range Updated On
date_range കാർത്തിക് സുബ്ബരാജിെൻറ ഭാഷയില്ലാ ചിത്രം മെർക്കുറിയുടെ ട്രൈലർ
വേറിട്ട സംവിധാന ശൈലിയിലൂടെ ശ്രദ്ധേയനായ കാർത്തിക് സുബ്ബരാജിെൻറ പുതിയ ചിത്രം മെർക്കുറിയുടെ ട്രൈലർ പുറത്ത്. യുവതാരം ദുൽഖർ സൽമാൻ ട്രൈലർ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. സൈലൻറ് ചിത്രമായ മെർക്കുറിയിൽ നായകനാകുന്നത് പ്രഭുദേവയാണ്.
എസ് തിരുനവുക്കരസ് ആണ് ഛായാഗ്രഹണം. സന്തോഷ് നാരായണൻ സംഗീതവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. കാർത്തികേയൻ സന്താനം, ജയന്തിലാൽ ഗാഡ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
സംവിധായകൻ കാർത്തിക്കിനും പ്രഭുദേവക്കും എഡിറ്റർ വിവേക് ഹർഷനും ആശംസകൾ നേർന്ന ദുൽഖർ, ഭാഷയില്ലാത്തതിനാൽ ഏതു നാട്ടുകാർക്കും മെർക്കുറി ആസ്വദിക്കാനാവുമെന്നും ഫേസ്ബുക്കിൽ കുറിച്ചു. പുഷ്പക് എന്ന നിശബ്ദ ചിത്രത്തിെൻറ ആരാധകനായ താൻ വർഷങ്ങൾക്ക് ശേഷം അത്തരമൊരു ചിത്രം വരുന്നതിെൻറ ആവേശത്തിലാണെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.