Posted On
date_range Updated On
date_range മഞ്ജു ധനുഷിനൊപ്പം തമിഴിലേക്ക്; വെട്രിമാരൻ ചിത്രം അസുരൻ
തമിഴ് സിനിമയിൽ അരങ്ങേറ്റം പ്രഖ്യാപിച്ച് മലയാളത്തിന്‍റെ സ്വന്തം നായിക മഞ്ജു വാര്യർ. ധനുഷിനൊപ്പം 'അസുരൻ' എന്ന ച ിത്രത്തിലൂടെയാണ് മഞ്ജു കോളിവുഡിൽ എത്തുന്നത്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെ മഞ്ജു തന്നെയാണ് വിവരം ആരാധകരെ അറിയിച ്ചത്.
മഞ്ജുവിന്‍റെ പോസ്റ്റിന് പിന്നാലെ മഞ്ജു നായികയായി എത്തുന്ന വിവരം പുറത്തുവിട്ട് ധനുഷും ട്വീറ്റ് ചെയ്തു. കൂടാതെ, 'അസുരനി'ലെ ധനുഷിന്‍റെ ലുക്കും താരം ഷെയർ ചെയ്തിട്ടുണ്ട്.
ധനുഷിനൊപ്പം നിരവധി ഹിറ്റുകൾ നൽകിയ വെട്രിമാരനാണ് അസുരൻ സംവിധാനം ചെയ്യുന്നത്. ജി.വി പ്രകാശാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. എ.ആർ റഹ്മാന്‍റെ അനന്തിരവൻ ആണ് പ്രകാശ്. വി ക്രിയേഷന്‍റെ ബാനറിൽ കലൈപുലി എസ് താനു ആണ് നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.