Posted On
date_range Updated On
date_range ജ്യോതികയുടെ മഗളിര്‍ മട്ടും 11ന് റിലീസ് ചെയ്യും
ഒമ്പത് വര്‍ഷത്തിന് ശേഷം 'ഹൗ ഓള്‍ഡ് ആര്‍യു'വിന്‍റെ തമിഴ് പതിപ്പായ '36 വയതിനിലെ' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചുവന്ന നടി ജ്യോതികയുടെ പുതിയചിത്രം 'മഗളിര്‍ മട്ടും' 11ന് റിലീസ് ചെയ്യും. ചിത്രത്തിൽ വളരെ ബോള്‍ഡായ കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിക്കുന്നത്. ബ്രഹ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഉര്‍വശി, ഭാനുപ്രിയ, ശരണ്യ പൊന്‍വണ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ജിബ്രാന്‍ സംഗീത സംവിധാനവും മണികണ്ഠന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. സൂര്യയുടെ ബാനറായ 2ഡി എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മാണം. ആഗ്ര, ഗാസിയാബാദ്, ഉത്തര്‍പ്രദേശിലെ ചില ഉള്‍ഗ്രാമങ്ങള്‍ എന്നിവടങ്ങളിലാണ് മഗളിര്‍ മട്ടും ചിത്രീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.