ബോൾഡായി വീണ്ടും ജ്യോതിക, 'മഗളിര്‍ മട്ടും'

ഒമ്പത് വര്‍ഷത്തിന് ശേഷം 'ഹൗ ഓള്‍ഡ് ആര്‍യു'വിന്റെ തമിഴ് പതിപ്പായ '36 വയതിനിലെ' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചുവന്ന നടി ജ്യോതിക വീണ്ടുമെത്തുന്നു. 'മഗളിര്‍ മട്ടും' എന്ന നായികാകേന്ദ്രീകൃത ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ വളരെ ബോള്‍ഡായ കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിക്കുന്നത്. ബ്രഹ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ഉര്‍വശി, ഭാനുപ്രിയ ശരണ്യാ പൊന്‍വണ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ജിബ്രാന്‍ സംഗീത സംവിധാനവും മണികണ്ഠന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. സൂര്യയുടെ ബാനറായ 2ഡി എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മാണം.
ആഗ്ര, ഗാസിയാബാദ്, ഉത്തര്‍പ്രദേശിലെ ചില ഉള്‍ഗ്രാമങ്ങള്‍ എന്നിവടങ്ങളിലും മഗളിര്‍ മട്ടും ചിത്രീകരിച്ചിരുന്നു.
 

Tags:    
News Summary - Magalir Mattum Official Teaser

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.