പിസ്സ, ജിഗർതാണ്ട, ഇരൈവി, കാർത്തിക്​ സുബ്ബരാജ്​ ഇനി സൂപ്പർസ്​റ്റാറിനൊപ്പം

പിസ്സ എന്ന ഒറ്റ ചിത്രത്തിലൂടെ തമിഴ്​ സിനിമയിൽ ശ്രദ്ധേയനായി മാറിയ സംവിധായകനാണ്​ കാർത്തിക്​ സുബ്ബരാജ്​. രണ്ടാമത്തെ ചിത്രമായ ജിഗർതാണ്ടയും ശേഷം തിയറ്ററുകളിലെത്തിയ ഇരൈവിയും പ്രേക്ഷകശ്രദ്ധ പിടിച്ച്​പറ്റുകയും ബോക്​സ്​ ഒാഫീസ്​ ഹിറ്റാവുകയും ചെയ്​തിരുന്നു. എന്നാൽ യുവ സംവിധായകനായ കാർത്തിക്​ ഇപ്പോൾ സാക്ഷാൽ രജനിയെ വച്ച്​ പടം പിടിക്കാൻ പോവുകയാണ്​.

ഷങ്കറി​​​െൻറ എന്തിരൻ രണ്ടാം ഭാഗവും കബാലി ഫെയിം പാ രഞ്​ജിത്ത്​ ഒരുക്കുന്ന കാലാ കരികാലനും ശേഷം കാർത്തക്​ സുബ്ബരാജി​​​െൻറ ചിത്രത്തിൽ രജനീകാന്ത്​ അഭിനയിക്കും. 

തമിഴിലെ മസാല ആക്ഷൻ ചിത്രങ്ങളിൽ നിന്നും മാറി സഞ്ചരിച്ച്​ വേറിട്ട സൃഷ്​ടികളുമായി വന്ന കാർത്തിക്കിനെ ഒരിക്കൽ സൂപ്പർസ്​റ്റാർ രജനീകാന്ത്​ നേരിട്ട്​ വിളിച്ച്​ അഭിനന്ദിച്ചിരുന്നു. ''ജിഗർതാണ്ടയിൽ ബോബി സിംഹ വേഷമിട്ട സേതു എന്ന കഥാപാത്രം നൽകിയിരുന്നുവെങ്കിൽ താൻ ചെയ്യുമായിരുന്നു'' എന്ന്​ രജനികാന്ത്​ പറഞ്ഞിരുന്നതായി കാർത്തിക്​ ഒരു വേദിയിൽ പങ്ക്​വെക്കുകയും ചെയ്​തിരുന്നു. എന്തായാലും പുതിയ പ്രഖ്യാപനത്തിലൂടെ രജനീ ഫാൻസ്​ ആവേശത്തിലായിരുക്കുകയാണ്​.

Tags:    
News Summary - karthik subharaj superstar rajinikant - movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.