Posted On
date_range Updated On
date_range കർണാടകയിൽ ‘കാല’യുടെ റിലീസ്: സർക്കാർ സുരക്ഷ നൽകുമെന്ന് കരുതുന്നു -രജ്നി
ചെന്നൈ: തന്‍റെ പുതിയ ചിത്രം 'കാല'ക്ക് കർണാടകയിൽ പ്രശ്നങ്ങൾ നേരിടേണ്ടി വരില്ലെന്ന് നടൻ രജ്നികാന്ത്. തമിഴർ മാത്രമല്ല, മറ്റു ഭാഷ സംസാരിക്കുന്നവരും കാല കാണാൻ ആഗ്രഹിക്കുന്നുണ്ട്. ചിത്രത്തിന്‍റെ റിലീസ് ദിവസം കർണാടക സർക്കാർ വേണ്ട സുരക്ഷ ഉറപ്പാക്കുമെന്ന് കരുതുന്നുവെന്നും രജ്നി ചെന്നൈയിൽ പറഞ്ഞു.
അതേ സമയം, ചിത്രത്തിനെതിരെ കര്‍ണാടകയില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുകയാണ്. രജനീകാന്ത് മാപ്പുപറഞ്ഞാലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും റിലീസ് ദിവസം വന്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്നും കന്നഡ സംഘടനാ നേതാക്കൾ പ്രഖ്യാപിച്ചു. കാവേരി പ്രശ്നത്തിൽ രജനീകാന്ത് കർണാടകത്തിന് എതിരായ നിലപാട് സ്വീകരിച്ചെന്നാരോപിച്ചാണ് ചിത്രത്തിനെതിരെ പ്രതിഷേധം പുകയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.