Posted On
date_range Updated On
date_range തലൈവിയായി കങ്കണ: സമൂഹമാധ്യമങ്ങളിൽ വിമർശനം
തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി എ.എല്‍ വിജയ് ഒരുക്കുന്ന 'തലൈവി'യുടെ ടീസർ പുറത് ത്. തമിഴില്‍ 'തലൈവി' എന്നും ഹിന്ദിയില്‍ 'ജയ' എന്നുമാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കങ്കണ റണാവത് ജയലളിതയുടെ വേഷം അവതരിപ്പിക്കുന്ന ചിത്രത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്.
കങ്കണയെപ്പോലെയുമില്ല, ജയലളിതയെപ്പോലെയുമില്ല, സ്മൃതി ഇറാനിയെപ്പോലുണ്ട് എന്നൊക്കെയാണ് വിമർശനങ്ങൾ. കൂടാതെ പാവയെ പോലെയുണ്ടെന്നും മേക്കപ്പ് കൂടുതലാണെന്നും ചിലർ പറയുന്നു. നടനും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയുമായ എം.ജി.ആറായി വേഷമിടുന്നത് അരവിന്ദ് സ്വാമിയാണ്. ബാഹുബലിക്ക് തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദാണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.