ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരത്തിനില്ലെന്ന് മക്കൾ നീതി മയ്യം പ്രസിഡൻറ് കമൽഹാസൻ. ഞായറാഴ്ച രാത്രി കോയമ്പത്തൂർ കൊഡിഷ്യ മൈതാനത്തിൽ 40 ലോക്സഭ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 18 നിയമസഭ മണ്ഡലങ്ങളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചശേഷമാണ് മത്സരത്തിനില്ലെന്ന് കമൽ അറിയിച്ചത്.
പാർട്ടി സ്ഥാനാർഥികളുടെ വിജയത്തിനായി പര്യടനം നടത്തേണ്ടതിനാലാണ് ഇൗ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ പാർട്ടിയുടെ പ്രകടന പത്രികയും പുറത്തിറക്കി. മക്കൾ നീതി മയ്യം വൈസ് പ്രസിഡൻറ് മഹേന്ദ്രൻ കോയമ്പത്തൂരിൽ മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.