അന്ന്​ ചോരപുരണ്ട ഷർട്ടുമായി കൊടുങ്കാറ്റുയർത്തി; പിണറായിക്ക്​ ജന്മദിനാശംസയുമായി കമൽഹാസൻ

ചെന്നൈ: 75ാം പിറന്നാൾ ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്​ ആശംസയുമായി നടൻ കമൽഹാസൻ. രക്​തക്കറയുള്ള ഷർട്ടുമായി പിണറായി വിജയൻ അടിയന്തരാവസ്ഥക്കാലത്ത്​ നിയമസഭയിൽ നടത്തിയ പ്രസംഗം അനുസ്​മരിച്ചാണ്​ കമലിൻെറ ആശംസ.


അന്ന്​ രക്​തക്കറയുള്ള ഷർട്ടുമായി സംസാരിച്ച്​ അദ്ദേഹം കൊടുങ്കാറ്റുയർത്തി. ഇപ്പോൾ രാജ്യത്തിന്​ മുന്നിൽ അദ്ദേഹം കേരളത്തിൻെറ അഭിമാനമുയർത്തി. അതിർത്തികൾ തുറന്നിട്ടും ഞങ്ങളെ ​സഹോദരങ്ങൾ എന്നു വിളിച്ചും ഞങ്ങളുമായുള്ള ആത്​മബന്ധം അദ്ദേഹം ഊട്ടിയുറപ്പിച്ചു. പിണറായി വിജയന്​ ജന്മദിനാശംസകൾ കമൽഹാസൻ ട്വിറ്ററിൽ കുറിച്ചു. 

Tags:    
News Summary - Kamal hasan birthday wishes pinarayi-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.