Posted On
date_range Updated On
date_range വിശ്വരൂപം-2 പോസ്റ്റർ പുറത്തിറങ്ങി
കമൽഹാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വിശ്വരൂപം രണ്ടാം ഭാഗത്തിെൻറ പോസ്റ്റർ പുറത്തിറങ്ങി. ട്വിറ്ററിലൂടെ താരം തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്.
നെഞ്ചിൽ കൈ വെച്ച് ദേശീയ പതാകയുമായി നിൽക്കുന്ന കമൽഹാസനാണ് പോസ്റ്ററിൽ. ഇന്ത്യഗേറ്റാണ് പശ്ചാത്തലത്തിൽ. കമൽഹാസെൻറ മുഖത്ത് മുറിവ് പറ്റിയിരിക്കുന്നതായും കാണാം. എെൻറ രാജ്യത്തിനും ജനങ്ങൾക്കും സ്നേഹത്തോടെ എന്നാണ് അദ്ദേഹം പോസ്റ്ററിനൊപ്പം കുറിച്ചിരിക്കുന്നത്.
രാജ്കമൽ ഫിലിംസിെൻറ ബാനറിൽ കമൽഹാസനും സഹോദരൻ സി.ചാരുഹാസനും കൂടിയാണ് വിശ്വരൂപം-2 നിർമിക്കുന്നത്. ഇൗ വർഷം സിനിമ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ. വിശ്വരൂപത്തിെൻറ ഒന്നാം ഭാഗം വൻവിജയമായിരുന്നു.
With love my country and it's people pic.twitter.com/3zdir7u1Gh
— Kamal Haasan (@ikamalhaasan) May 2, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.