അധ്യക്ഷപദവി: രാഹുലിന്​ ആശംസയുമായി കമലഹാസൻ

ചെന്നൈ: കോൺഗ്രസ്​ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധിക്ക്​ ആശംസകളുമായി തമിഴ്​ സിനിമ താരം കമലഹാസൻ. ട്വിറ്ററിലൂടെയാണ്​ രാഹുലിനെ അഭിനന്ദിച്ച്​ കമലഹാസൻ രംഗത്തെത്തിയത്​.

അഭിനന്ദനങ്ങൾ രാഹുൽ. താങ്കളുടെ പദവി താങ്കളെ നിർവചിക്കുന്നില്ല. എന്നാൽ, താങ്കൾക്ക്​ പദവിയെ നിർവചിക്കാനാവും. താങ്കളുടെ മുൻഗാമികളെ ഞാൻ ബഹുമാനിച്ചിരുന്നു. എനിക്കുറപ്പുണ്ട്​ താങ്കളുടെ പ്രവർത്തികൾ എ​​​െൻറ ആരാധനക്കും പാത്രമാകുമെന്ന്​. പുതിയ പദവിയുടെ ഭാരം താങ്ങാൻ രാഹുലി​​െൻറ ചുമലുകൾക്ക്​ കരുത്തുണ്ടാക​െട്ടയെന്നും കമലഹാസൻ ട്വിറ്ററിൽ കുറിച്ചു.

നേരത്തെ രാഷ്​ട്രീയ പ്രവശേനത്തി​​​െൻറ സൂചനകൾ കമൽഹാസൻ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട്​ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ എന്നിവരുമായി കമലഹാസൻ ചർച്ചകൾ നടത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ രാഹുലിനെ പ്രകീർത്തിച്ച്​ കമലഹാസൻ രംഗത്തെത്തിയത്​.

Tags:    
News Summary - Kamal Haasan greet Rahul Gandhi on becoming Congress chief-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.