ബൃന്ദ സംവിധായികയാകുന്നു; അഭിനയിക്കാൻ ദുൽഖറും കാജൽ അഗർവാളും

ചെന്നൈ: പ്രമുഖ കൊറിയോഗ്രാഫർ ബൃന്ദ സംവിധായക വേഷമണിയുന്നു. പ്രണയകഥ പറയുന്ന സിനിമയിൽ ദുൽഖർ സൽമാനും കാജൽ അഗർവാ ളും മുഖ്യവേഷങ്ങളിലെത്തുമെന്നാണ്​ അണിയറ സംസാരം. ​

കഥയുമായി ഇരുവരെയും ബൃന്ദ സമീപിച്ചിരുന്നു. കഥ ഇഷ്​ടപ്പെട ്ട ഇരുവരും കരാർ ഒപ്പുവെച്ചിട്ടി​ല്ലെന്നാണ്​ സൂചന. ‘സോയ ഫാക്​ടർ’ എന്ന ബോളിവുഡ്​ ഹിറ്റിന്​ ശേഷം ‘വാൻ’, ‘കണ്ണും കണ്ണും കൊളൈയടിത്താൽ’ എന്നീ സിനിമകളാണ്​ ദുൽഖർ ഇപ്പോൾ ചെയ്യുന്നത്​. കമൽഹാസ​​​െൻറ ശങ്കർ സിനിമയായ ‘ഇന്ത്യൻ 2’വിൽ കരാർ ചെയ്യപ്പെട്ട കാജൽ, വെങ്കട്​ പ്രഭു സംവിധാനം ചെയ്യുന്ന വെബ്​ സീരിസിലും അഭിനയിച്ച്​ വരികയാണ്​.

നിരവധി ഹിന്ദി, തമിഴ്​, മലയാളം സിനിമകൾക്ക്​ നൃത്ത സംവിധാനം നിർവഹിച്ചിട്ടുണ്ട്​ ബൃന്ദ. രജനികാന്ത്​, മോഹൻലാൽ, കമൽ ഹാസൻ, ഐശ്വര്യ റായ്​, വിജയ്​, അജിത്ത്​ തുടങ്ങിയവർക്ക്​ നൃത്തച്ചുവടുകൾ പറഞ്ഞുകൊടുത്തിട്ടുള്ള ബൃന്ദ നിരവധി അവാർഡുകളും കരസ്​ഥമാക്കിയിട്ടുണ്ട്​. 1994ൽ കെ. എസ്​. സേതുമാധവൻ സംവിധാനം ചെയ്​ത ‘നമ്മവറി’ൽ നാഗേഷി​​​െൻറ മകളായി വേഷമിട്ട ബൃന്ദയുടെ അഭിനയം ഏ​െറ ശ്രദ്ധ നേടിയിരുന്നു.

Tags:    
News Summary - Kajal Aggarwal and Dulquer Salmaan to team up -movies news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.