രാജ എന്നും രാജ തന്നെ; കാലയിൽ കുളിച്ച്​ സാമൂഹ്യ മാധ്യമങ്ങൾ

സൂപ്പർസ്റ്റാർ ചിത്രങ്ങളെല്ലാം പൊങ്കൽ പോലെ ആഘോഷിക്കുന്നവരാണ്​ തമിഴ്​ മക്കൾ. കാലയുടെ കാര്യത്തിലും മറി​ച്ചൊന്നുമല്ല സംഭവിച്ചത്​. സാമൂഹ്യ മാധ്യമങ്ങളിൽ പതിവുപോലെ കാലയും രജനിയുമാണ്​ ട്ര​െൻറിങ്​. എന്നാൽ തമിഴ്​നാട്ടിലെ തിയറ്ററുകളിൽ വലിയ ഇളക്കമില്ലെന്നാണ്​ റിപ്പോർട്ട്​. തലൈവറുടെ ചിത്രങ്ങൾക്ക്​ ആദ്യത്തെ രണ്ടാഴ്​ചകളിൽ ടിക്കറ്റുകൾ ലഭിക്കാതെ നിരാശരായി മടങ്ങാറുള്ള പഴയ രജനി മാജിക്​ കാലയുടെ കാര്യത്തിൽ സംഭവിച്ചില്ലെന്നാണ്​ തിയറ്റർ പ്രതികരണത്തിൽ നിന്നും മനസ്സിലാവുന്നത്​.

ബ്ലോക്​ബസ്റ്റർ കാലാ, കാലാ പക്കാ മാസ്സ്​, തലൈവർ ഒാൾസൈഡ്​ സിക്​സർ തുടങ്ങിയ ഹാഷ്​ടാഗുകളുമായി ട്വിറ്ററാട്ടികൾ ആഘോഷത്തിമർപ്പിലാണ്​. ഹൃദയഹാരിയായതും നർമ്മം നിറഞ്ഞതുമായ രംഗങ്ങളുള്ളതാണ്​ ആദ്യ പകുതിയെന്നാണ്​ ചിത്രം കണ്ട ഒരു പ്രേക്ഷക​​െൻറ അഭിപ്രായം. ഇൻറർവെല്ലിനടുപ്പിച്ചുള്ള രജനിയുടെ ആക്ഷനും ആരാധകർക്ക്​ വിരുന്നായി. തൂത്തുക്കുടി വെടിവെപ്പിനെ കുറിച്ചുള്ള രജനിയുടെ നിലപാടും കാവേരി വിവാദവും ചിത്രത്തെ ബാധിച്ചേക്കുമെന്ന ആശങ്കയിലാണ്​ രജനി ആരാധകരും അണിയറ​പ്രവർത്തകരും. 

സൂപ്പർഹിറ്റ്​ ചിത്രം കബാലിക്ക്​ ശേഷം പാ രഞ്​ജിതാണ്​ കാല​ സംവിധാനം ​െചയ്തത്​.​ രജനിയുടെ രാഷ്​ട്രീയ പ്രവേശനത്തിന്​ ശേഷം ആദ്യമായി പുറത്തുവരുന്ന ചിത്രം കൂടിയാണ്​ കാല. ചിത്രത്തി​​െൻറ റിലീസും ദേശീയ മാധ്യമങ്ങളടക്കം പ്രാധാന്യത്തോടെയാണ്​ ചർച്ചചെയ്യുന്നത്​. അതിനിടെ ചിത്രത്തി​​െൻറ വ്യാജ പതിപ്പ്​ തമിഴ്​റോക്കേഴ്​സ്​ പുറത്തുവിട്ടതും വിവാദമായി.

Tags:    
News Summary - kaala release-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.