കാല; വേഗത്തിൽ ചിത്രീകരണം പൂർത്തിയാക്കുന്ന പാ രഞ്ജിത്ത് ചിത്രം

സ്റ്റൈൽ മന്നൻ രജനീകാന്തിന്‍റെ പുതിയ ചിത്രം 'കാല'യുടെ ചിത്രീകരണം 70 ശതമാനം പൂർത്തിയായി. സംവിധായകൻ പാ രജ്ഞിത്തിന്‍റെ കരിയറിൽ ഏറ്റവും വേഗത്തിൽ ചിത്രീകരണം പൂർത്തിയാകുന്ന ചത്രം കൂടിയാണ് കാല. ചിത്രത്തിന്‍റെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തു വന്നു. 

കബാലിക്ക് ശേഷം രജനീകാന്തിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഹുമ ഖുറേഷി, അഞ്ജലി പാട്ടിൽ, സമർത്ഥകാനി, പങ്കജ് ത്രിപതി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വണ്ടർബാർ ഫിലിംസിന്‍റെ ബാനറില്‍ ധനുഷ് ആണ് നിർമാണം. കരികാലൻ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. ബോംബൈയിലെ അധോലോക നായകന്‍റെ കഥാപാത്രത്തെയാണ് രജനി  അവതരിപ്പിക്കുന്നത്. ചിത്രം ഹാജി മസ്താന്‍റെ ജീവിതമാണെന്ന് ചൂണ്ടിക്കാട്ടി വിവാദങ്ങൾ ഉണ്ടായെങ്കിലും അണിയറപ്രവർത്തകർ അക്കാര്യം നിഷേധിക്കുകയായിരുന്നു. 

സംഗീതം സന്തോഷ് നാരായണൻ, എഡിറ്റിങ്– ശ്രീകർ പ്രസാദ്. സ്റ്റണ്ട്–ദിലിപ് സുബ്രഹ്മണ്യൻ.


 

Tags:    
News Summary - Kaala Could Be Pa Ranjith's Fastest Shot Film-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.