Posted On
date_range Updated On
date_range രജനിയുടെ നിറം കാവിയാകില്ലെന്ന് വിശ്വസിക്കുന്നു -കമൽഹാസൻ
ഹർവാർഡ്: രജനീകാന്തിൻറെ രാഷ്ട്രീയം കാവിയാകില്ലെന്ന് വിശ്വസിക്കുന്നതായി കമൽഹാസൻ. ഹർവാർഡ് കെന്നഡി സ്കൂളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്ന കമൽഹാസൻ.
ഞങ്ങളുടെ സമീപനം വ്യത്യസ്തമാണ്. രജനികാന്തിൻെറ രാഷ്ട്രീയം കാവിയാകില്ലെന്ന് കരുതുന്നു. എന്റെ സിനിമകൾ എൻെറ സഹതാരങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ഞാൻ രാഷ്ട്രീയത്തിലും വ്യത്യസ്തനാകണം-കമൽ പറഞ്ഞു. തമിഴ്നാട്ടിലെ വിവിധ പ്രശ്നങ്ങളെ പറ്റി താരം ചടങ്ങിൽ സംസാരിച്ചു.
വേണ്ടി വന്നാൽ രജനിക്കൊപ്പം തെരഞ്ഞെടുപ്പിനായി കൈകോർക്കുമെന്ന് കമൽഹാസ്സൻ നേരത്തേ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 21ന് രാമേശ്വരത്ത് വെച്ച് കമൽഹാസൻ തന്റെ പാർട്ടിയുടെ പ്രഖ്യാപനം നടത്തുക. നാളെ നമ്മാടെ( നാളെ നമ്മുടേത്) എന്ന പേരിൽ താരം തമിഴ്നാട്ടിൽ യാത്ര സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.