ബ്രിന്ദ മാസ്റ്ററുടെ ‘ഹേയ്​ സിനാമിക’; ദുൽഖറും കാജൽ അഗർവാളും അതിഥിയും

പ്രശസ്​ത ഡാൻസ്​ കൊറിയോഗ്രാഫർ ബ്രിന്ദ മാസ്റ്റർ ആദ്യമായി സംവിധായികയുടെ തൊപ്പിയണിയുന്ന തമിഴ്​ ചിത്രം ‘ഹേയ്​ സിനാമിക’യുടെ ഷൂട്ടിങ്​ ആരംഭിച്ചു. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിൽ കാജൽ അഗർവാൾ, അതിഥി റാവു ഹൈദരി എന്നിവരാണ്​ മറ്റ്​ പ്രധാന കഥാപാത്രങ്ങളാവുന്നത്​.

ജിയോ സ്റ്റുഡിയോസ്​ നിർമിക്കുന്ന ചിത്രം ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാക്കും. റൊമാൻറിക്​ കോമഡി ജോണറിലൊരുങ്ങുന്ന ചിത്രം തമിഴിലും തെലുങ്കിലുമായി റിലീസ്​ ചെയ്യും. ദുൽഖറിൻെറ ഏറ്റവും പുതിയ തമിഴ്​ ചിത്രം ‘കണ്ണും കണ്ണും കൊള്ളൈയടിത്താൽ’ തമിഴ്​ നാട്ടിലും ആന്ധ്രയിലും നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്​.

Tags:    
News Summary - hey sinamika dulquer's new tamil movie started shooting-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.