ഇരുമ്പുതിരൈക്കെതിരായ ബി.ജെ.പിയുടെ പ്രതിഷേധത്തിന് കാരണം ഈ രംഗമാണ്

മെർസലിന് പിന്നാലെ ഡിജിറ്റല്‍ ഇന്ത്യ, ആധാര്‍ കാര്‍ഡ്, നോട്ട് നിരോധനം എന്നിവയെ വിമർശിക്കുന്ന വിശാൽ ചിത്രം ഇരുമ്പ്തിരൈക്കെതിരെ ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുടെ ഭീഷണിയെ തുടർന്ന് ചിത്രത്തിന്‍റെ റിലീസ് ദിവസം തമിഴ്നാട്ടിലെ തിയേറ്ററുകൾക്ക് സുരക്ഷയൊരുക്കുകയും ചെയ്തിരുന്നു. 

Full View

അതിനിടെ ബി.ജെ.പിയെ ചൊടിപ്പിച്ച രംഗങ്ങള്‍ ഒടുവില്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്തുവിട്ടു. വിശാലിന്‍റെ കഥാപാത്രം ആധാറിനെയും ഡിജിറ്റല്‍ ഇന്ത്യയെയും വിമര്‍ശിക്കുന്ന രംഗമാണ് പുറത്തുവിട്ടത്. 

പി.എസ് മിത്രനാണ് സംവിധാനം. വിശാലിനു പുറമേ റോബോ ശങ്കര്‍, വിന്‍സന്റ് അശോകന്‍, ഡല്‍ഹി ഗണേഷ് എന്നിവരാണ് ഇരുമ്പ് തിരൈയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ജോര്‍ജ് സി വില്യംസ് ഛായാഗ്രഹണവും, യുവന്‍ശങ്കര്‍ രാജ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

Tags:    
News Summary - Hard Hitting Scene about Aadhar Card from Irumbuthirai (Uncensored Version) | Vishal, Arjun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.