കോവിഡ്: തമിഴ്​നാട്ടിൽ​ സിനിമ ഷൂട്ടിങ്​ നിർത്തിവെച്ചു

ചെന്നൈ: തമിഴ്​ സിനിമ ഷൂട്ടിങ്​ മാർച്ച്​ 19 മുതൽ ഇനിയൊരു അറിയിപ്പ്​ ഉണ്ടാവുന്നതുവരെ നിർത്തിവെക്കാൻ ഫിലിം എംപ്ലോയിസ്​ ഫെഡറേഷൻ ഒാഫ്​ സൗത്ത്​ ഇന്ത്യ(ഫെഫ്​സി) പ്രസിഡൻറ്​ ആർ.കെ. ശെൽവമണി അറിയിച്ചു. ഇതോടൊപ്പം തമിഴ്​ ടി.വി സീരിയലുകളുടെയും പരസ്യങ്ങളുടെയും ഷൂട്ടിങ്ങും നിർത്തി​െവക്കും.

36 സിനിമകളുടെയും 60ഒാളം ടി.വി സീരിയലുകളുടെയും ഷൂട്ടിങ്ങാണ്​ വിവിധയിടങ്ങളിലായി നടന്നിരുന്നത്​. സിനിമ നിർമാണ മേഖല സ്​തംഭിക്കുന്നതോടെ ആയിരക്കണക്കിന്​ തൊഴിലാളികൾ പ്രതിസന്ധിയിലാവുമെങ്കിലും അവരുടെ ജീവനാണ്​ മുഖ്യമെന്ന്​ ശെൽവമണി പറഞ്ഞു.

Tags:    
News Summary - film shooting are stopped in taminadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.