Posted On
date_range Updated On
date_range എന്തിരൻ-2 ഞെട്ടിക്കും; കിടിലൻ മേക്കിങ് വിഡിയോ
ശങ്കര്‍-രജനീകാന്ത്-അക്ഷയ് കുമാര്‍ കൂട്ടുകെട്ടില്‍ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം 'എന്തിരൻ 2' വിന്‍റെ മേകിങ് വിഡിയോ പുറത്തിറങ്ങി. 300 കോടി മുതല്‍ മുടക്കിലൊരുക്കുന്ന ചിത്രം ബാഹുബലിയെയും വെല്ലുമെന്നാണ് മേകിങ് വിഡിയോയിൽ നിന്ന് മനസിലാകുന്നത്. രജനീകാന്തിന്‍റെ വില്ലനായാണ് അക്ഷയ് കുമാറെത്തുന്നത്. തിന്മക്ക് വേണ്ടി പരീക്ഷണം നടത്തുന്ന ഡോ: റിച്ചാര്‍ഡ് എന്ന അരക്കിറുക്കന്‍ ശാസ്ത്രജ്ഞന്‍റെ വേഷമാണ് അദ്ദേഹത്തിന്‍റേത്. രജനീകാന്ത് ഡോ. വസീഗരനെ അവതരിപ്പിക്കുന്നു.
ത്രീഡിയില്‍ ഒരുങ്ങുന്ന ചിത്രത്തിന് ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത് കെന്നി ബേറ്റ്‌സാണ്. ട്രാന്‍സ്‌ഫോമേഴ്‌സിലെ സംഘട്ടനരംഗങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത് കെന്നിയായിരുന്നു. അടുത്ത വര്‍ഷം ജനുവരിയിൽ ചിത്രം തീയേറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.