Posted On
date_range Updated On
date_range അഭിമുഖത്തിനിടെ ധനുഷ് ചാനലിൽ നിന്ന് ഇറങ്ങിപ്പോയി
ഹൈദരാബാദ്: അഭിമുഖത്തിനിടെ നടൻ ധനുഷ് ചാനലിൽ നിന്ന് ഇറങ്ങിപ്പോയി. ടിവി 9 ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് സംഭവം. പുതിയ ചിത്രമായ 'വേലയില്ലാ പട്ടധാരി-2'ന്‍റെ പ്രചാരണത്തിനായി ഹൈദരാബാദില്‍ എത്തിയപ്പോഴാണ് ധനുഷ് അഭിമുഖം നല്‍കിയത്. ഗായിക സുചിത്ര കാര്‍ത്തിക് പുറത്തുവിട്ട ചിത്രങ്ങളെ കുറിച്ചുളള ചോദ്യമാണ് താരത്തെ പ്രകോപിപ്പിച്ചത്. ‘ദിസ് ഈസ് എ വെരി സ്റ്റുപ്പിഡ് ഇന്റര്‍വ്യു’ എന്നുപറഞ്ഞ് ധനുഷ് ഇറങ്ങിപ്പോകുകയായിരുന്നു.
'സുചി ലീക്ക്‌സ്'എന്ന പേരില്‍ സുചിത്ര ട്വിറ്ററിലൂടെ നേരത്തെ തമിഴ് സിനിമാ താരങ്ങളായ ധനൂഷ്, ഹന്‍സിക, ആന്‍ഡ്രിയ, തൃഷ, അനിരുദ്ധ് എന്നിവരുടെ സ്വകാര്യചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതേറെ വിവാദമാകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.