Posted On
date_range Updated On
date_range വ്യക്തിപരമായ കാര്യങ്ങളായിരിക്കരുത് അഭിമുഖത്തിൽ ചോദിക്കേണ്ടത് -ധനുഷ്
ചെന്നൈ: അഭിമുഖത്തിനിടെ ചാനലിൽ നിന്ന് ഇറങ്ങിപോയ നടൻ ധനുഷിന്‍റെ നടപടി വിവാദമായിരുന്നു. ഹൈദരാബാദിൽ ടിവി 9 ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് സംഭവം. പുതിയ ചിത്രമായ 'വേലയില്ലാ പട്ടധാരി-2'ന്‍റെ പ്രചാരണത്തിനായി ഹൈദരാബാദില്‍ എത്തിയപ്പോഴാണ് ധനുഷ് അഭിമുഖം നല്‍കിയത്. ഗായിക സുചിത്ര കാര്‍ത്തിക് പുറത്തുവിട്ട ചിത്രങ്ങളെ കുറിച്ചുളള ചോദ്യങ്ങളാണ് പ്രകോപിപ്പിച്ചത്.
അതിന് പ്രതികരണവുമായി ധനുഷ് തന്നെ രംഗത്തെത്തി. അഭിമുഖത്തിൽ വ്യക്തിപരമായ പ്രശ്നങ്ങൾ ചോദിക്കേണ്ടതില്ല. എന്നെ സംബന്ധിച്ച് അവ പ്രധാന കാര്യങ്ങളല്ലെന്നും ധനുഷ് വ്യക്തമാക്കി.
എന്‍റെ കുഞ്ഞുങ്ങളെ കുറിച്ച് ചോദിക്കൂ. 15 വർഷമായി ഞാൻ മര്യാദക്ക് ഉറങ്ങിയിട്ട്. പക്ഷെ എനിക്ക് ഒരു തളർച്ചയുമില്ല. പണ്ട് ഞാനൊരു കുഴിമടിയനായിരുന്നു. ജീവിതത്തിൽ എപ്പോഴും പോസിറ്റീവ് എനർജിയാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.