‘കാല’ കർണാടകയിൽ നിരോധിക്കുന്നത്​ ശരിയല്ല-പ്രകാശ്​രാജ്​

ബംഗളൂരു: രജനികാന്തി​​​​െൻറ ‘കാല’ എന്ന ചിത്രത്തിന്​ കർണാടകയിൽ നിരോധനം കൊണ്ടു വരാനുള്ള കന്നഡ അനുകൂല സംഘടനകളുടെ നീക്കത്തിനെതിരെ നടനും സാമൂഹ്യപ്രവർത്തകനുമായ പ്രകാശ്​രാജ്​. കാവേരി നദി സംബന്ധിച്ച രജനി കാന്തി​​​​െൻറ പരാമർശം വേദനിപ്പിച്ചു. എന്നാൽ അതി​​​​െൻറ പേരിൽ ‘കാല’ നിരോധിക്കുന്നത്​ ശരിയല്ലെന്നും സാധാരണ കന്നഡക്കാരുടെ തെരഞ്ഞെടുപ്പിനുള്ള അവകാശത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്നും അ​ദ്ദേഹം കുറ്റപ്പെടുത്തി. 

കാവേരി നദിയിലെ ജലം പങ്കു വെക്കുന്നത്​ സംബന്ധിച്ചുള്ള കാര്യങ്ങൾ തമിഴ്​നാടിനേയും കർണാടകയേയും ബാധിക്കുന്ന വിഷയമാണ്​. എന്നാൽ പ്രശ്​നപരിഹാരം കാണേണ്ടത്​ പ്രായോഗികമായാണ്​, വൈകാരികമായല്ല. മനുഷ്യനും നദിയും തമ്മിൽ ആഴത്തിലുള്ള ബന്ധമാണുള്ളത്​. അതിനാൽ കാവേരി​െയ കുറിച്ചു പറയുമ്പോൾ നാം അതീവ വൈകാരികതയിലാവും. ഇരു സംസ്​ഥാനങ്ങളിലെയും ജനങ്ങളുടെ ശരിയാണതെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു.  

ജലം പങ്കുവെക്കൽ  വൈകാരികമായാൽ​ പ്രശ്​നപരിഹാരം സാധ്യമാവില്ല.  പ്രായോഗിക സമീപനമാണ് സ്വീകരിക്കേണ്ടതെന്നും അതിനായി ഒരുമിച്ചിരിക്കുകയാണ്​ വേണ്ട​െതന്നും​ പ്രകാശ്​രാജ്​ അഭിപ്രായപ്പെട്ടു. 

Tags:    
News Summary - Banning Kaala in Karnataka not right: Prakash Raj-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.