Posted On
date_range Updated On
date_range തലൈവർ ആരാധകർക്ക് മാരിയുടെ സമ്മാനം; ഒാട്ടോകാരൻ റീമിക്സ്
‘മാരി 2’ റിലീസിങ്ങിന് തയാറായിരിക്കെ തലൈവർ ആരാധകർക്ക് സമ്മാനവുമായി ധനുഷ്.
ചിത്രത്തിന്‍റെ മേക്കിങ്ങ് വിഡി യോയിൽ രജ്നീകാന്തിന്‍റെ ഹിറ്റ് ഗാനം നാൻ ഒാട്ടോകാരന്‍റെ റീമിക്സ് ചേർത്തുള്ള വിഡിയോയാണ് മാരി ടീം പുറത്തിറക്കിയത്.
ടൊവീനോ തോമസാണ് ചിത്രത്തിലെ വില്ലൻ. വ്യത്യസ്ത ഗെറ്റപ്പിലുള്ള സുന്ദരനായ വില്ലനെയാണ് ടൊവീനോ അവതരിപ്പിക്കുന്നത്. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക.
അറാത് ആനന്ദി' എന്നാണ് സായ് പല്ലവിയുടെ കഥാപാത്രത്തിന്റെ പേര്. ഓട്ടോ ഡ്രൈവറാണ് കഥാപാത്രം. ഡിസംബർ 21 ന് ചിത്രം ലോകവ്യാകമായി റിലീസ് ചെയ്യും. 2015ൽ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണ് ചിത്രം. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് മാരി 2 നിര്‍മ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.