അനു സിത്താരയുടെ തമിഴ് ചിത്രം ‘അമീറ’യുടെ ഫസ്റ്റ്ലുക്ക്

മലയാളത്തിലെ യുവനായിക അനു സിത്താരയുടെ പുതിയ തമിഴ് ചിത്രം 'അമീറ'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. സിനിമയിൽ ലീഡ് റോളാണ് അനുവിന്‍റേത്.

നവാഗതനായ കെ. സുബ്രഹ്മണ്യം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകൻ ആർ.കെ. സുരേഷ് ആണ്. സീമാൻ മറ്റൊരു പ്രധാന വേഷം ചെയ്യുന്നു. സംഗീതം: വിശാൽ ചന്ദ്രശേഖർ. ഛായാഗ്രഹണം: ചെഴിയൻ.

അനു സിത്താരയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്. തരുണ്‍ ഗോപി സംവിധാനം ചെയ്ത വെറിയാണ് അനുവിന്‍റെ ആദ്യ തമിഴ് ചിത്രം. ഈ ചിത്രത്തിലെ മീനാക്ഷി എന്ന കഥാപാത്രം വളരെയേറെ പ്രശംസ പിടിച്ചിരുന്നു.
Tags:    
News Summary - Anu Sithara Tamil movie Ameera First look poster -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.