Posted On
date_range Updated On
date_range ചിത്രീകരണത്തിനിടെ നടൻ അജിത്തിന് പരിക്ക്
ചിത്രീകരണത്തിനിടെ തമിഴ് സൂപ്പര്‍താരം അജിത്തിന് പരിക്കേറ്റു. 'വിവേഗം' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണ് തലക്ക് പരിക്കേറ്റത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം.
സംഘട്ടനരംഗത്തിൽ ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് അണിയറപ്രവർത്തകർ നിർബന്ധിച്ചെങ്കിലും അജിത്ത് ഇതിന് തയാറായില്ല. അപകടനം നടന്ന ഉടൻ താരത്തിന് പ്രാഥമിക ചികിത്സ നൽകി. പരിക്കേറ്റ വിവരം പുറത്ത് വിടരുതെന്ന് അജിത് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും യൂണിറ്റില്‍ നിന്നു തന്നെ വാര്‍ത്ത പുറത്തായി. ഇതിന് മുമ്പ് വേതാളം എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടയിലും താരത്തിന് പരിക്കേറ്റിരുന്നു. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, അക്ഷര ഹാസന്‍, വിവേക് ഒബ്റോയി തുടങ്ങിവരും അഭിനയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.