മാരി-2ൽ സായ്​പല്ലവി നായിക; ടൊവിനോ വില്ലനാകും

ധനുഷി​​െൻറ മാരി-2ൽ സായ്​പല്ലവി നായികയാവും. ചിത്രത്തി​​െൻറ സംവിധായകൻ ബാലാജി മോഹനാണ്​ ഇക്കാര്യം അറിയിച്ചത്​. മലയാളത്തി​​െൻറ യുവതാരം ടൊവിനോ തോമസാണ്​ ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്​. എ.എൽ വിജയ്​യുടെ കരുവിന്​ ശേഷം സായ്​ നായികയാവുന്ന രണ്ടാമത്തെ തമിഴ്​ ചിത്രമാണ്​ മാരി-2

അഭിയും അനുവും എന്ന ചിത്രത്തിന്​ ശേഷം ടൊവിനോ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ്​ മാരി-2. മാരിയുടെ ആദ്യപതിപ്പിൽ വിജയ്​ യേശുദാസായിരുന്നു വില്ലൻ.

ഹോളിവുഡ്​ സിനിമയായ ദ എക്​സ്​ട്രാ ഒാർഡിനറി ജേർണി ഒാഫ്​ ഫക്കീർ ഉൾപ്പടെയുള്ള ചിത്രങ്ങളുടെ ഷൂട്ടിംഗ്​ തിരക്കിലാണ്​ ധനുഷ്​ ഇപ്പോൾ. വേലയില്ല പട്ടതാരി 2 ആണ്​ ധനുഷി​​െൻറതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Tags:    
News Summary - ai Pallavi cast as leading lady opposite Dhanush in Tamil action-comedy-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.