Posted On
date_range Updated On
date_range 2.0 കേരളത്തിലെ വിതരണാവകാശം വിറ്റ് പോയത് റെക്കോര്‍ഡ് തുകക്ക്
രജനി-ശങ്കര്‍-അക്ഷയ് കൂട്ടുകെട്ടില്‍ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം '2.0' കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ടോമിച്ചൻ മുളക്പാടം. വിതരണാവകാശം പതിനഞ്ച് കോടിക്ക് മുകളിൽ നൽകിയാണ് മുളകുപാടം ഫിലിംസ് സ്വന്തമാക്കിയത്. 600 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം നവംബർ 29നാണ് തീയറ്ററുകളിലെത്തുക. ഇന്ത്യൻ റിലീസിന് ശേഷമാകും വിദേശ ഭാഷകളിൽ ചിത്രം പുറത്തിറങ്ങുക.
കേരളത്തില്‍ വൈഡ് റിലീസ് ഒരുക്കുന്ന മുളകുപാടം ഫിലിംസ് ഏകദേശം 450 തീയറ്ററുകളില്‍ ത്രിഡിയിലും 2ഡിയിലും ചിത്രം പ്രദർശനത്തിനെത്തിക്കാനാണ് പദ്ധതിയിടുന്നത്. കേരളത്തിൽ ഒരു അന്യഭാഷ ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന വിതരണാവകാശ തുക കൂടിയാണ് 2.0ക്ക് ലഭിച്ചത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം ആദ്യദിനം തന്നെ തിയറ്ററുകളിലെത്തും. ലോകമൊട്ടാകെ 10,000 സ്ക്രീനുകളിൽ ചിത്രം റിലീസിനെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.