വിസാരണൈ ഒാസ്കാറിൽ: സന്തോഷം പങ്കുവെച്ച് ധനുഷ്

'വിസാരണൈ'ക്ക് ലഭിച്ച ഒാസ്കാർ എൻട്രിയിൽ സന്തോഷം പങ്കുവെച്ച് ചിത്രത്തിന്‍റെ നിർമാതാവ് കൂടിയായ നടൻ ധനുഷ്. വളരെ സന്തോഷമുള്ള ദിവസമാണിത്. റിലീസായ തന്‍റെ പുതിയ ചിത്രം 'തൊടാരി'ക്ക് മികച്ച പ്രതികരണം ലഭിക്കുന്നതിനിടെയാണ് ‘വിസാരണൈ’ ഒാസ്കാറിൽ തെരഞ്ഞെടുത്ത വിവരമറിഞ്ഞത്. വണ്ടര്‍ബാര്‍ ഫിലിംസിനും വെട്രിമാരനും അഭിമാനിക്കാവുന്ന നിമിഷമാണിത്.  എന്‍റെ നിർമാണ എന്നിലും കമ്പനിയിലും വിശ്വാസമര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി. ‘വിസാരണൈ’യിലെ അഭിനേതാക്കള്‍ ദിനേശ്, സമുദ്രക്കനി, കിഷോര്‍ എല്ലാവര്‍ക്കും നന്ദി. കൂടാതെ തീയേറ്ററുകളില്‍ പോയി സിനിമ കാണുന്ന എല്ലാവര്‍ക്കും നന്ദിയെന്നും ധനുഷ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.