ഇതാണ് സ്‌റ്റൈല്‍, ഇതാണ് രജനി -രാജമൗലി

രജനിയുടെ പുതുചിത്രം കബാലിയുടെ ടീസറിന് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. ആരാധകർക്കിടയിൽ നിന്ന് മാത്രമല്ല, ചലച്ചിത്ര മേഖലിലുള്ളവരും ചർച്ച ചെയ്യുന്നതും കബാലിയെ കുറിച്ചാണ്. ചിത്രത്തെ പുകഴ്ത്തി സംവിധായകൻ എസ്.എസ് രാജമൗലിയും രംഗത്തെത്തി. ഇതാണ് സ്റ്റൈൽ, ഇതാണ് രജനി എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
 

വി ക്രിയേഷന്‍റെ ബാനറിൽ എസ്. തനു നിർമിക്കുന്ന കബാലി പാ രഞ്ജിത്താണ് സംവിധാനം ചെയ്യുന്നത്. പ്രകാശ് രാജ്, രാധിക ആംതെ, ദിനേഷ് രവി, കലൈയരശൻ, എന്നിവർ മികച്ച വേഷങ്ങളിൽ എത്തുന്നുണ്ട്. സന്തോഷ് നാരായണനാണ് സംഗീതം. ആദ്യ ഗാനം മേയ് അവസാനം പുറത്തുവരും.

 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.