Posted On
date_range Updated On
date_range 'കബാലി'യുടെ ടീസറിന് വൻവരവേൽപ്പ്
സ്റ്റൈൽ മന്നൻ രജനീകാന്ത് നായകനായ പുതിയ ചിത്രം 'കബാലി'യുടെ ടീസറിന് വൻവരവേൽപ്പ്. സ്റ്റൈലൻ ഡെറ്റപ്പും തീപാറുന്ന ഡയലോഗും കൊണ്ട് ടീസർ ആരാധകരെ ആവേശത്തിലാഴ്ത്തി. യുട്യൂബിൽ പബ്ലിഷ് ചെയ്ത് മിനിട്ടുകൾക്കുള്ളിൽ 50000 പേരാണ് ടീസർ കണ്ടത്.
വി ക്രിയേഷന്‍റെ ബാനറിൽ എസ്. തനു നിർമിക്കുന്ന കബാലി പാ രഞ്ജിത്താണ് സംവിധാനം ചെയ്യുന്നത്. പ്രകാശ് രാജ്, രാധിക ആംതെ, ദിനേഷ് രവി, കലൈയരശൻ, എന്നിവർ മികച്ച വേഷങ്ങളിൽ എത്തുന്നുണ്ട്. സന്തോഷ് നാരായണനാണ് സംഗീതം. ആദ്യ ഗാനം മേയ് അവസാനം പുറത്തുവരും. റിലീസിങ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
ട്വിറ്ററിലൂടെയാണ് രജനീകാന്ത് കബാലിയെ കുറിച്ച് ആരാധകരോട് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.