Posted On
date_range Updated On
date_range തമിഴ് നടന്‍ ബാലു ആനന്ദ് അന്തരിച്ചു
ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ ബാലു ആനന്ദ്(62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചക്ക് 12.30 ഓടെ കലംപാളയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പിസ്ത, അന്‍പെ ശിവം തുടങ്ങിയ നൂറോളം ചലച്ചിത്രങ്ങളില്‍ വേഷമിട്ടു. സത്യരാജ് അഭിനയിച്ച ‘‘അണ്ണാ നഗര്‍ ഫസ്റ്റ് സ്ട്രീറ്റ്’’, വിജയകാന്ത് നായകനായ ‘‘നാനേ രാജ നാനേ മന്ത്രി’’ തുടങ്ങിയ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു. ഭാര്യക്കും മകനുമൊപ്പം കോയമ്പത്തൂരിലെ വസതിയിലായിരുന്നു താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.