Posted On
date_range Updated On
date_range കബാലിയുടെ വിജയം: ആരാധകർക്ക് നന്ദി അറിയിച്ച് രജനി
ചെന്നൈ: കബാലിയുടെ വിജയത്തിൽ ആരാധകരോട് നന്ദി അറിയിച്ച് സ്റ്റൈൽ മന്നൻ രജനീകാന്ത്. നന്ദി അറിയിക്കുന്ന രജനിയുടെ കത്ത് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പുറത്ത് വന്നത്. സിനിമ ചിത്രീകരണത്തിന് ശേഷം മകൾ ഐശ്വര്യക്കൊപ്പം രണ്ട് മാസം അമേരിക്കയിലായിരുന്ന രജനി ചെന്നൈയിൽ മടങ്ങിയെത്തിയിന് പിന്നാലെയാണ് കത്തിലൂടെ ആരാധകർക്കും സിനിമയുടെ അണിയറ പ്രവർത്തകരോടും നന്ദി അറിയിച്ചത്. കബാലിയുടെ ജയത്തെ കുറിച്ച് അമേരിക്കയില്‍ നിന്നു തന്നെ കേട്ടിരുന്നെങ്കിലും അത് കണ്ടറിയാനായത് തനിക്ക് വലിയ സന്തോഷമാണ് നല്‍കിയിട്ടുള്ളതെന്നും രജനി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.