????????? ??????????? ????????? ?????? ???? ????????? ?????????? ??????????

‘കബാലി’ ആദ്യദിനം വാരിയത് 250 കോടി

ചെന്നൈ: ‘സ്റ്റൈല്‍ മന്നന്‍’ രജനീകാന്തിന്‍െറ ‘കബാലി’ ആദ്യദിവസം ഇന്ത്യയില്‍നിന്നുമാത്രം നേടിയത് 250 കോടി രൂപ. ആഗോളതലത്തില്‍ പതിനായിരത്തോളം തിയറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്. ഇതില്‍ തമിഴ്നാട്ടില്‍നിന്നുമാത്രം 100 കോടിയും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് 150 കോടിയും ലഭിച്ചെന്ന് നിര്‍മാതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. യു.എസ്, മലേഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍, ഇംഗ്ളണ്ട്, ആസ്ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്തിരുന്നു. വിദേശരാജ്യങ്ങളില്‍നിന്ന് നൂറുകോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. പാ. രഞ്ജിത് സംവിധാനം ചെയ്ത സിനിമയില്‍ രജനീകാന്തിന് പുറമെ രാധിക ആപ്തെ, ധന്‍ശിക, കലൈ അരശന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.