കബാലിയുടെ ആദ്യഭാഗങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി റിപ്പോർട്ടുകൾ

ചെന്നൈ: കബാലി സിനിമയുടെ ആദ്യഭാഗങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി റിപ്പോർട്ടുകൾ. രണ്ട് മിനിട്ട് വരുന്ന ക്ലിപ്പ് ഇന്നലെ രാവിലെയാണു പുറത്തുവന്നത്. സിനിമയുടെ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിങ്ങും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും നിർമാതാക്കളുടെ ആവശ്യപ്രകാരം മദ്രാസ് ഹൈകോടതി തടഞ്ഞിരുന്നു. എന്നാൽ വാട്ട്സ്ആപ്പ് അടക്കമുള്ള മാധ്യമങ്ങളിൽ ഇവ പ്രചരിക്കുന്നത് തടയുക അസാധ്യമാണ്.

മലേഷ്യയിലും സിംഗപ്പൂരിലും ഇന്ന് വൈകിട്ട് സിനിമ ആദ്യ പ്രദർശനത്തിനെത്തും. നാളെ പുലർച്ചെ ഒന്നിന് ചെന്നൈ കാശി തിയറ്റിൽ വെച്ച് ഇന്ത്യയിലെ ആദ്യ പ്രദർശനം നടക്കും. നഗരത്തിന്റെ മറ്റു ഭാഗങ്ങളിൽ 4.15നാണ് ആദ്യ പ്രദർശനം. പുലർച്ചെയുള്ള പ്രദർശനങ്ങളുടെ ഭാവി കോടതി വിധിയെ ആശ്രയിച്ചിരിക്കും. മുംബൈയിലെ തീയേറ്ററുകളിൽ 24 മണിക്കൂറാണ് പ്രദർശനം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.