കബാലി റിലീസ്: ഒഴിവ് പ്രഖ്യാപിച്ച് ചെന്നൈയിലെയും ബംഗളൂരുവിലെയും കമ്പനികൾ

സൂപ്പർ സ്റ്റാർ രജനീകാന്തിന്‍റെ കബാലിയാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചാവിഷയം. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ. വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന പലരും അസുഖമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ലീവും നൽകിയതായാണ് വിവരം. ജോലിക്കാരുടെ കൂട്ട അവധി മുൻകണ്ട് ചില കമ്പനികൾ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈയിലേയും ബംഗളൂരുവിലെയും കമ്പനികളാണ് ഉദ്യോഗസ്ഥർക്കെല്ലാം കബാലി കാണുന്നതിനായി റിലീസ് ദിവസം ഒഴിവ് നൽകിയത്. ചില കമ്പനികൾ സിനിമക്ക് ടിക്കറ്റും എടുത്ത് നൽകിയാണ് 'മാത്യക'യായത്. ബംഗളൂരിലെ ഒാപസ് വാട്ടർ പ്രൂഫ് കമ്പനിയും ചെന്നൈയിലെ ഫിൻഡസ് ഇന്ത്യ പ്രൈ. ലിമിറ്റഡുമാണ് ലീവ് പ്രഖ്യാപിച്ചത്.

അതേസമയം, ചിത്രം ഇന്‍റര്‍നെറ്റില്‍ ലീക്കായതായും വാർത്തകളുണ്ട്. ചില ടോറന്‍റ് ഗ്രൂപ്പുകളിലാണ് ചിത്രത്തിന്‍റെ പൂര്‍ണ രൂപം ഡൗണ്‍ലോഡ് ചെയ്യാനാവുന്ന തരത്തില്‍ പ്രത്യക്ഷമായത്. ഈ വെള്ളിയാഴ്ചയാണ് കബാലി തി​േയറ്ററുകളിലെത്തുന്നത്. ചിത്രം റിലീസിനു മുമ്പു തന്നെ ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യത ചൂണ്ടിക്കാട്ടി നിര്‍മ്മാതാവ് എസ്. തനു മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.