Posted On
date_range Updated On
date_range ‘കബാലി’ ഡൗണ്‍ലോഡ് ചെയ്യുന്നത് വിലക്കി
ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്‍െറ ‘കബാലി’ സിനിമ ഡൗണ്‍ലോഡ് ചെയ്യുന്നതില്‍നിന്ന് ഇന്‍റര്‍നെറ്റ് സര്‍വിസ് പ്രൊവൈഡര്‍മാര്‍ക്ക് കോടതി വിലക്ക്. സിനിമയുടെ നിര്‍മാതാവ് എസ്. തനു നല്‍കിയ ഹരജി പരിഗണിച്ചാണ് ചെന്നൈ ഹൈകോടതി ജസ്റ്റിസ് എന്‍. കിരുഭാസ്കരന്‍െറ താല്‍ക്കാലിക ഉത്തരവ്. നിയമവിരുദ്ധമായി ഡൗണ്‍ലോഡ് ചെയ്യുന്നതില്‍നിന്ന് 180 വെബ്സൈറ്റുകളെയും അറിയപ്പെടാത്ത മറ്റു സൈറ്റുകളെയും വിലക്കിയിട്ടുണ്ട്. ഡൗണ്‍ലോഡ് തടയാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ എല്ലാ പ്രൊവൈഡര്‍മാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കണമെന്ന ഉത്തരവുണ്ടാകണമെന്ന് നിര്‍മാതാവ് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.